ഉുറുമ്പുകള്‍
ജാഥവിളിക്കുമോ
എന്ന്,
ഉണ്ണി
വലുതായപ്പോഴാണ്
ചോദിച്ചത്.
അതിനും മുന്‍പ്
അവന്‍ പറഞ്ഞത്,
ഉറുമ്പ്
എന്തോ
എഴുതുന്നുണ്ട്
എന്നാണ്.
അതിനുമുന്നേ,
ഉറുമ്പുകള്‍
വരച്ചുവരച്ചു
പോകുന്നു
എന്നായിരുന്നു.
ഉറുമ്പ്
ഉറുമ്പിനെ
ഉമ്മവെക്കുന്നു
എന്ന് തുടക്കം.
ഉമ്മയില്‍നിന്നും
പ്രായം കൊണ്ട്
ജാഥയിലെത്തിയ
ഉണ്ണി,
പാവം ഉറുമ്പുകളുടെ കയ്യില്‍
കഠാരയും
വടിവാളും
കാണുന്നതെന്നാണാവോ…..…