ആദ്യം ഞങ്ങള്‍
തട്ടിക്കൊണ്ടുപോകല്‍ നിരോധിച്ചു.
നിങ്ങള്‍ കേട്ടില്ല.
പിന്നെ ഞങ്ങള്‍
വന്‍ നഗരങ്ങളില്‍,
സ്ലൈഡിങ് ഡോറുള്ള
വാനുകള്‍ നിരോധിച്ചു.
നിങ്ങള്‍ അനുസരിച്ചില്ല.
പിന്നെ ഞങ്ങള്‍
കാറിന്റെ
കൂളിങ്ങ് ഫിലിം നിരോധിച്ചു.
നിങ്ങള്‍ കര്‍ട്ടനുമായി വന്നു.
തീവ്രവാദം
ഇനിയും തുടര്‍ന്നാല്‍,
ഞങ്ങള്‍,
കാറുതന്നെ നിരോധിച്ചുകളയും!
സൈക്കിള്‍ ചവിട്ടുമ്പോള്‍
പഠിച്ചോളും!!
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.