അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
തീവ്രവാദി ക്യാമ്പുകള്‍
March 8, 2021 691 3 Comments

തീവ്രവാദികളുടെ ക്യാമ്പാണിത്.

വര്‍ഷങ്ങള്‍ക്കുമുമ്പേ
സെറ്റ് ചെയ്ത ബോംബുകള്‍
അകത്തും പുറത്തുമേറെയുണ്ട്.

എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കാം;
ആര്‍ക്കും.

തനിയേയും പൊട്ടാം.

പൊട്ടിയാലോ…?

തീവ്രം, മിതം എന്നൊന്നുമില്ല,
എല്ലാം ചിതറും.
നിമിഷാര്‍ദ്ധം മതിയാകും.

ക്യാമ്പിനുള്ളില്‍
ചിരിക്കാന്‍ ഭയക്കണം;
ചിരിക്കാതിരിക്കാനും.
ചിലതുകള്‍ക്ക്
ചിരി വന്നില്ലെങ്കിലും ചിരിക്കണം.
രക്ഷപ്പെടാം ഇടയ്ക്ക് ഗൗരവം നടിച്ചും.
കളിയറിയാമെങ്കില്‍,
ഇതൊരു സന്തുഷ്ടകുടുംബമെന്ന്,
സംരക്ഷിതമേഖലയെന്ന്,
സുരക്ഷിതസ്ഥാനമെന്ന്,
ആരെയും തെറ്റിദ്ധരിപ്പിക്കാം.!

ഭാര്യയുണ്ട്,
അമ്മയുണ്ട്;
അതായത്
അവളുടെ അമ്മായി അമ്മ.

വാക്കുകള്‍
അര്‍ത്ഥത്തിലും
അനര്‍ത്ഥങ്ങള്‍ തീര്‍ക്കുന്നതിലും
മുമ്പില്‍ത്തന്നെ.

പിന്നെ,
ഞാനുണ്ട്
മക്കളും.

പൊതുവേ പറഞ്ഞാല്‍,
തീവ്രവാദികളുടെ താവളം
ശാന്തമാണ്; സുരക്ഷിതവുമാണ്.

Leave a Comment

3 comments on “തീവ്രവാദി ക്യാമ്പുകള്‍”
  • Rema nair Mar 10, 2021 · 12:26 PM
    Ecellent
  • Rema nair Mar 10, 2021 · 08:19 AM
    I would like to join
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.