ഒരിക്കലും നേരെയാകാത്ത പാതയ്ക്കുതന്നെയിട്
ഗാന്ധിജിയുടെ പേര്.
മതഭ്രാന്തിന്റെ കൊടിയ്ക്കുതന്നെ ചാര്‍ത്ത്
വിവേകാനന്ദന്റെ മുഖചിത്രം.
കോര്‍പ്പറേറ്റ് സിംബലാക്ക് ചെഗുവേരയെ.
ഒരു ജാതി, എന്റെ ജാതി,
എന്റെ മാത്രം ജാതിയ്ക്ക് ഗുരുവിന്റെ പേരാകട്ടെ.
പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ടാഗൂര്‍, രമണമഹര്‍ഷി….
ഇനിയാരൊക്കെയുണ്ട് തീര്‍ക്കാന്‍ ബാക്കിയെന്ന് ലിസ്റ്റിട്ടോ..
ഒരാള്‍ ഓര്‍ക്കാന്‍ പോലുമിഷ്ടപ്പെടാത്ത മട്ടില്‍ തീര്‍ത്തു തരാം!