ശ്രീഭൂതനാഥാ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
ശ്രീധർമ്മശാസ്താവേ ശരണമയ്യപ്പാ
ശ്രീശബരീശാ ശരണമയ്യപ്പാ
അയ്യപ്പാ അയ്യപ്പാ
തെറ്റെല്ലാമായിരമേറ്റു പറഞ്ഞേനയ്യപ്പാ
അയ്യപ്പാ അയ്യപ്പാ
നിന്നെക്കണ്ടാനന്ദിക്കാൻ വന്നേനയ്യപ്പാ
പൊന്നമ്പലവാസാ ശരണമയ്യപ്പാ
ശബരീമനവാസാ ശരണമയ്യപ്പാ
പരംപൊരുൾ നീയേ ശരണമയ്യപ്പാ
********************
പൂങ്കാവനത്തിലെത്തി പൂജയ്ക്കൊരുങ്ങുന്നെന്നെ പുൽകാതെ പൂണൂരം നൽകുന്നയ്യപ്പാ
നീയെങ്ങു വന്നിരിക്കും ചാരത്തിരിക്കാനായി
പമ്പാസദ്യയുമായി നിൽപ്പേനയ്യപ്പാ
അഴുതാനദിയിൽ പൂങ്കാറ്റിൽ ചെറുതാളമതേറ്റു തുടിച്ചോരമൃതം സഹസ്രകോടിത്തിരമാലകളായുളളിൽ അയ്യപ്പാ
മഹിഷീദേഹമടക്കിയ കുന്നിൽ കല്ലൊന്നിട്ടു നടക്കും മനസ്സിൽ
നീയമ്പു കൊണ്ടു തീർത്ത നീരായ പുണ്യം അയ്യപ്പാ.. അയ്യപ്പാ
ഹൃദയത്തിൽ പമ്പവിളക്കു തെളിഞ്ഞേനയ്യപ്പാ
അയ്യപ്പാ അയ്യപ്പാ
പമ്പാനദിയേറ്റു വണങ്ങാൻ വന്നേനയ്യപ്പാ..
(ശ്രീഭൂതനാഥാ….)
********************
ദണ്ഡായുധപാണീ ശരണമയ്യാ
നവാക്ഷരീ മന്ത്രപ്പൊരുളേ ശരണമയ്യപ്പാ
കർപ്പൂര പ്രിയനേ ശരണമയ്യപ്പാ
ശരണം ശരണം അയ്യപ്പാ
ഓ മഹിഷീമർദ്ദനനേ
കാനനവാസാ അയ്യപ്പാ എൻ കലിയുഗവരദാ അയ്യപ്പാ
മകരസംക്രമ നാളിലുദിക്കും
ജ്യോതി പരംപൊരുളേ
ശരണം ശരണം അയ്യപ്പാ പ്രിയ ഹരിഹരസുതനേ അയ്യപ്പാ
അശ്വാരൂഢാ അയ്യപ്പാ പൊൻ മണികണ്ഠസ്വാമീ
പന്തളരാജകുമാരാ സ്വാമീ പുലികഥപൂജിതനേ
അയ്യപ്പാ അയ്യപ്പാ
പതിനെട്ടാംപടികൾ ചവുട്ടാൻ
വന്നേ ഞാനിന്നയ്യപ്പാ
അയ്യപ്പാ അയ്യപ്പാ
ശരംകുത്തിയാലു കടന്നു വരുന്നേനയ്യപ്പാ
കെട്ടേന്തിത്തിരുമുമ്പിൽ ഞാൻ നിൽപ്പേ അയ്യപ്പാ
ഉള്ളത്തിൻ നെയ്ത്തേങ്ങയുമായ് വന്നേനയ്യപ്പാ
നിൻ തങ്കപ്രഭയിൽ ഞാനുമലിഞ്ഞേ അയ്യപ്പാ
തത്വമസിക്കുത്തരമായ് ഞാൻ നീയേ അയ്യപ്പാ
അയ്യപ്പാ അയ്യപ്പാ
തെറ്റെല്ലാമായിരമേറ്റു പറഞ്ഞേനയ്യപ്പാ
അയ്യപ്പാ അയ്യപ്പാ
നിന്നെക്കണ്ടാനന്ദിക്കാൻ വന്നേനയ്യപ്പാ
ശരണം ശരണം ശരണം ശരണം ശരണം ശരണം
സ്വാമിയേയ് ശരണം ശരണം….