അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
താരകക്കുഞ്ഞ്
January 1, 2021 547 9 Comments
Composer & Singer: Rashid Nazeer

ങും…. ങും…. ങും…. ങും….

മാനത്തേ മാമന്റെ മാഞ്ചാടും തോപ്പിലെ
മാരിയിളം മുത്തുറങ്ങിയല്ലോ
പൂവായ പൂവെല്ലാമോടിനടന്നോരു
പൂമ്പാറ്റക്കുഞ്ഞുമുറങ്ങിയല്ലോ..
കണ്ണനുറങ്ങ്…
തങ്കമെന്റെ ചോലിലുറങ്ങുറങ്ങ്…
(മാനത്തേ മാമന്റെ…. )

ആകാശക്കൊട്ടാരക്കെട്ടിലെത്തൊട്ടിലിൽ
താരകക്കുഞ്ഞുമുറങ്ങിയല്ലോ
പിച്ചകപ്പൂമാല കുഞ്ഞിക്കഴുത്തിലണിഞ്ഞോരു
തെന്നലുറങ്ങിയല്ലോ
സ്വത്തേയുറങ്ങ്…
കുഞ്ഞിക്കണ്ണിൽ തങ്കക്കിനാവും നിറച്ചുറങ്ങ്‌
(മാനത്തേ മാമന്റെ…)

മിന്നാമിനുങ്ങിനു കൺമഷി ചാലിച്ച
കരിമേഘക്കുട്ടനുറങ്ങിയല്ലോ…
തുമ്പക്കുടത്തിലെത്തുമ്പത്തെത്തേനൂറും
പുഞ്ചിരി ചുണ്ടിലണിഞ്ഞുറങ്ങ്
മുത്തേയുറങ്ങ്…
പൂന്തുsയിൽ താളം രസിച്ചുറങ്ങ്
ങും… ങും…. ങും….. ങും….

Leave a Comment

9 comments on “താരകക്കുഞ്ഞ്”
  • വിദ്യ ഉണ്ണികൃഷ്ണൻ Jul 1, 2021 · 01:38 PM
    നല്ല ഒരു താരാട്ടു പാട്ടു മനോഹരമായ വരികൾ ഈണം പകർന്നതും മനോഹരം തന്നെ 👌👌👌👌🌹
  • Bindu Bindu Jun 27, 2021 · 05:58 AM
    താരകകുഞ്ഞുങ്ങൾ ഉറങ്ങിയോ ❤️❤️❤️
  • KRG Jun 26, 2021 · 08:38 PM
    ചോലിൽ (!)😘
  • Sree Feb 19, 2021 · 11:11 PM
    താരാട്ടീണവും വരികളും അതീവ ഹൃദ്യം
    • ജയരാജ് മിത്ര Apr 15, 2021 · 09:25 AM
      കുട്ടിയെ ഉറക്കുന്ന രണ്ട് അച്ഛൻ രണ്ട് വീട്ടിലിരുന്ന് ഉണ്ടായ പാട്ടാ.
  • Jobika Feb 10, 2021 · 09:54 PM
    സൂപ്പർ
    • ജയരാജ് മിത്ര Feb 17, 2021 · 10:29 PM
      കോഴിക്കോടുള്ള RJ റാഷിയാണ് ഈണവും പാടിയതും.
  • Satheesh Jan 2, 2021 · 11:31 AM
    ഹൃദയസ്പർശി ആയിട്ടുണ്ട്...👍
    • ജയരാജ് മിത്ര Feb 17, 2021 · 10:30 PM
      പാതിയിലേറെ ക്രെഡിറ്റ് ഈണമിട്ട് പാടിയ, തബലിസ്റ്റ് ഉസ്മാൻ്റെ പേരക്കുട്ടിയായ റാഷിദ് നസീറിന് ചെല്ലട്ടെ.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.