സ്വപ്നത്തില്‍
ഞാനെന്നെക്കണ്ടപ്പോഴാണ്
ഞാനാദ്യമായൊന്ന് സഹതപിച്ചത്.
ഓവിലിട്ട് വലിച്ചപോലെയുണ്ട്!
വിഗ്ഗില്ലാതെ പെട്ടത്തല തുറിച്ച്…..
വെപ്പുപല്ലില്ലാതെ കവിളൊട്ടിയലച്ച്….
മീശയും താടിയുമെല്ലാം നരച്ച്
മരിച്ചപോലെ…..
കഷ്ടമാഡോ മാഷേ….,
സ്വപ്നത്തിലിങ്ങനെ
പച്ചയ്ക്കുവന്ന് നിക്കല്ലേ.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.