ഞാന്‍ നിനക്കൊരുമ്മ തരാം
നീയൊരു സെല്‍ഫിയെട്.
നീയെനിക്കൊരുമ്മ താ
ഞാനുമൊരു സെല്‍ഫിയെടാം.
എന്തു ഭംഗിയാ അല്ലേടീ
നമ്മളിങ്ങനെ ഉമ്മവെക്കുന്നതിങ്ങനെ
നമ്മള്‍തന്നെയിങ്ങനെ കാണുന്നത്!!!
ഇനി നീയെന്റെ പുറത്തുതട്ടി, ‘മിടുക്കന്‍’ എന്നു പറ…..
ഞാന്‍ നിന്നോടും പറയുന്നുണ്ട് മിടുക്കിയെന്ന്.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.