ആനേ,
ഒരു നിമിഷം…
ഈ കൈഫോണിലൂടൊന്നു നോക്കട്ടെ…
നല്ല എടുപ്പുണ്ടല്ലോ ബ്രോ…
ഗംഭീരന്‍!
പെണ്ണേ,
നിന്നെയും
ഈ ചതുരത്തിലൂടൊന്നു നോക്കട്ടെ…
നല്ല ക്ലാരിറ്റിയുളള മുഖം.
ഇഷ്ടായീട്ടോ.
ക്ഷമിച്ചേയ്ക്ക് പെണ്ണേ,
എല്ലാ കാഴ്ചയും
ഈ ചതുരത്തിലൂടെ
കണ്ടും കാണിച്ചും ശീലിച്ചുപോയി.