മദനകാമേശ്വരീ ലേഹ്യം
ധനാകര്‍ഷണ ഭൈരവയന്ത്രം
സുരത കാമിനീ വശ്യയന്ത്രം
രസമണി
ഗജമുത്ത്
നാഗമാണിക്യ ലഭ്യയന്ത്രം
വീരശൂര പരാക്രമീയന്ത്രം.
പൂര്‍വ്വഋഷിമാര്‍ പകര്‍ന്നു നല്‍കിയ
താളിയോലകള്‍ നോക്കി
ഋഷിതുല്യപുത്തന്മാര്‍ തയ്യാറാക്കുന്ന
അത്ഭുത സിദ്ധിയന്ത്രങ്ങള്‍!
ബുക്കിങ്ങിനും നേരിട്ടു വാങ്ങാനും
പൊന്നോ പണമോ ആധാരമോ
കൊണ്ടുപോരിക.
‘പിന്നേ……!
കാട്ടില്‍ ഋഷിമാര്‍ക്ക്
ഇതൊക്കെ ആയിരുന്നല്ലോ പണി….!’
എന്ന്,
ആരോ കുറച്ചുറക്കെ ആത്മഗതം.
‘വെറുതെയാണോ പിശാശ്
ഗതി പിടിയ്ക്കാത്തത്’ എന്ന്,
ആത്മഗതം കേട്ട
യന്ത്രമുതലാളിസ്വാമിയും.