വീട് ഇന്റീരിയര്‍ ചെയ്ത
ആള്‍ ബഹുകേമന്‍.
വെറും
അട്ടപ്പെട്ടിയും
തെര്‍മോക്കോളും കൊണ്ട്,
ഭഗവത്ഗീതയുടെയും
ബൈബിളിന്റെയും
ഖുറാന്റെയുമൊക്കെ
അസ്സല്‍പോലുണ്ടാക്കി,
വമ്പന്‍ ലൈബ്രറിതന്നെ
ഒരുക്കിത്തന്നില്ലേ,
ചുരുചുരുങ്ങിയ ചെലവില്‍!
സ്വീകരണമുറിയിലെ
വിശാലലൈബ്രറി നോക്കി,
പുസ്തകമതിഥികളാവശ്യപ്പെടുമ്പോള്‍,
‘കാണുന്നില്ലല്ലോ…. താക്കോല്‍!’
എന്നൊരു കൊച്ചുകള്ളം
കൂടിച്ചേര്‍ത്താല്‍,
ഞാനെന്തൊരു വായനാശീലന്‍…!
പുസ്തകപ്രിയന്‍…!!
രാമായണം പോലെ പറഞ്ഞാല്‍,
ബ്രഹ്മജ്ഞാനാര്‍ത്ഥികളില്‍
ഉത്തമോത്തമനെടോ…
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.