കയ്യില്‍ ഒരു കോഴിയുമായി
അവന്‍ പാഞ്ഞ് പോകുന്നത്
ഞാന്‍ കണ്ടതാണന്ന്.
‘കള്ളന്‍…, കള്ളന്‍…’ എന്ന്,
പരിവാരവുമുണ്ടായിരുന്നു.
‘മതം, ദൈവം, കൊല്ലവനെ…’
എന്ന് പറഞ്ഞും
അവന്‍ പാഞ്ഞുപോകുന്നത്
കണ്ടൊരിക്കല്‍.
‘ജയ്… ജയ്…’ എന്ന്,
അന്നുമുണ്ടായിരുന്നു
പരിവാരം.
ഇന്ന്,
പ്രഭാഷണപരമ്പരയുമായി
വിലകൂടിയ കാറിലാണ് പായുന്നത്.
‘ഭഗവാന്‍…’, എന്ന് വിളിച്ച്,
ഇന്നുമുണ്ട് പരിവാരം.
അവനിന്ന്
നന്നായിപ്പോയത്രേ;
മഠാധിപതിയത്രേ;
വായുവില്‍നിന്നും
ഭസ്മക്കച്ചവടവുമുണ്ടത്രേ….!!!