ഒറ്റുകാരന്‍
കുപ്പായം തയ്പ്പിക്കാന്‍
പോയിട്ടുണ്ടെന്ന് കേട്ട്
തുന്നക്കാരന്റെയടുത്തേക്കോടി.
ഒറ്റുകാരന്‍
നല്ല തുണി തിരഞ്ഞുപോയത്രേ.
തുണിക്കടയിലേക്കോടി.
പലരുണ്ട് തുണിക്കടയില്‍,
പലതുണ്ട് തുണികള്‍…….
ആരാവും ഒറ്റുകാരന്‍.?
ആരെയാവും ഒറ്റുന്നത്…?!
ഏതുവേഷമാവും……
ഒറ്റാന്‍ തിരഞ്ഞെടുക്കുക…?!!
‘ഇതിലാരാ ഒറ്റുകാരന്‍ ?’
എന്തിനാണ്
എല്ലാവരും
ക്ഷണത്തിൽ തിരിഞ്ഞു നോക്കിയത്!
നിമിഷനേരത്തില്‍,
ഈ ഒറ്റുകാരെല്ലാംകൂടി
എന്നെ ഒറ്റയ്ക്കാക്കി
ഒറ്റിയ പോലുണ്ടല്ലോ…..…
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.