മണ്ണെടുക്കുന്നത് നോക്കാതിരിക്കാനും
മണലെടുക്കുന്നത് നോക്കാതിരിക്കാനും
പോലീസും റവന്യൂവും കൂലി ചോദിച്ചത്രേ!
മരം മുറിക്കുന്നത് നോക്കാതിരിക്കാന്‍
വനംവകുപ്പും കൂലി ചോദിച്ചെന്ന്!
കൃത്യമായ വിറ്റുവരവ് നോക്കാതിരിക്കാന്‍
സെയില്‍സ് ടാക്‌സും
കോപ്പിയടിക്കുന്നത് നോക്കാതിരിക്കാന്‍
മാഷും
കൂലി വാങ്ങിയില്ലേ…?
നോക്കാത്തതിനുവരെ കൂലിയുള്ള നാട്ടില്‍,
ലോഡിറക്കുന്നത് നോക്കുന്നതിന്,
കൂലി വാങ്ങിയാലെന്താ കുഴപ്പമെന്ന്,
ലേബര്‍ യൂണിയന്‍ നേതാക്കള്‍!
നോക്കി വിയര്‍ത്തു വാങ്ങുന്ന
കൂലി ചോദിക്കുമ്പോള്‍ മാത്രമെന്താ
ഇത്ര ചൊറിച്ചില്‍ നിങ്ങള്‍ക്കെന്ന്
അണികളും!!
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.