നഗരത്തില്‍,
പ്രധാന പാര്‍ട്ടികളുടെ
ഗംഭീര പ്രകടനം നടക്കുന്നു.
അതിനെ,
ആഹ്‌ളാദപ്രകടനമെന്നോ,
ശക്തിപ്രകടനമെന്നോ,
ചിരിച്ചോ…. പല്ലിറുമ്മിയോ…..
എങ്ങനെ വേണമെങ്കിലും
യുക്തമനുസരിച്ച് വിളിക്കാം.
പ്രകടനമായതിനാല്‍
നഗരവീഥിയിലൂടെ
നടക്കാന്‍ പാടില്ല,
വണ്ടിയോടിക്കാന്‍ പാടില്ല,
കടകള്‍ തുറക്കാന്‍ പാടില്ല,
ഭക്ഷണം കഴിക്കാന്‍ പാടില്ല,
ഒന്നിനേയുമെതിര്‍ക്കാനും പാടില്ല.
ഞങ്ങളുടെ ആഹ്‌ളാദം,
ഞങ്ങള്‍ പ്രകടിപ്പിക്കുന്നത്
നിങ്ങള്‍ സഹിക്കുക.
പ്രത്യേകം
അനുമതിയും വാങ്ങിയിട്ടുണ്ടത്രേ
ഈ,
പ്രകടനങ്ങള്‍ക്ക്!!!
ചില ബലാത്സംഗങ്ങളെങ്കിലും
നിയമാനുസൃതമായിത്തന്നെയാണ്
നടക്കുന്നത്.