മുറുക്കിച്ചുവപ്പിച്ച്,
കുരങ്ങനേയും കൊണ്ടുനടക്കുന്ന
കുറത്തിയെപ്പോലെ,
കടും നിറമുള്ള പട്ടുചേല
ചുറ്റിയിട്ടുവേണം
പെണ്ണ്,
കല്യാണപ്പന്തലില്‍ നില്‍ക്കാന്‍.
കൊണ്ടുനടക്കാനുള്ളതല്ലേ…
കാണാച്ചരടിന്‍ തുമ്പിലെ,
ഈ കുഞ്ചിരാമനെ!
കല്യാണം കഴിഞ്ഞുള്ള
സല്‍ക്കാരത്തിന്,
പന്തലില്‍,
ചെക്കന്‍,
ഷെര്‍വാണിയിട്ടുതന്നെവേണം നില്‍ക്കാന്‍.
വിക്രമാദിത്യകഥയിലെ ചിത്രത്തിലെ,
ആ വളഞ്ഞ ചെരിപ്പില്ലേ….?
ജൂത്തി…
അതുമിട്ടോളൂ.
ഇനി മുതല്‍
ചുമലിലേറ്റേണ്ടതാണ്,
ചേര്‍ന്നുനില്‍ക്കുന്ന
ഈ
സാധനത്തിനെ!
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.