പത്ര വിതരണന്‍,
കാലത്ത്,
വീടിന്റെ മുഖത്തെറിഞ്ഞ പത്രത്തില്‍,
ചരമക്കോളത്തിലിങ്ങനെ…..
കിണറ്റില്‍ മരിച്ച നിലയില്‍!
മരിച്ച നിലയില്‍ കിണറ്റില്‍,
എന്നല്ലേ വേണ്ടത്?
കായിക പേജിലിങ്ങനെ….
ഗംഭീര്‍ ഗംഭീരം!
ധോണി തോണിയായി.
സമസ്യാപൂരണ പേജാണോ?!
സംശയം തീര്‍ന്നില്ല.
പ്രധാന പേജ് തുടങ്ങിയതിങ്ങനെ….
കാറ്റ് അല വിടര്‍ത്തി,
ഓളങ്ങള്‍ നാണിച്ചു,
സൂര്യന്‍ എത്തിനോക്കി.
ഈ പത്രത്തിന്
കവിതാമാസിക വേറെ ഉണ്ടായിരുന്നല്ലോ.
അതു നിര്‍ത്തിയോ!?
ബലാല്‍സംഗപ്പേജിങ്ങനെ….
19 വയസ്സുള്ള വെളുത്ത സുന്ദരിയുടെ….
………………………………………………………………………
അംഗപ്രത്യംഗ വര്‍ണ്ണനകള്‍ ആവോളം!
വിവസ്ത്രതയില്‍ കാണപ്പെട്ട മുറിപ്പാടുകള്‍,
മുറിപ്പാടുകള്‍ ഉണ്ടാകുവാനിടയായിട്ടുള്ള;
സാദ്ധ്യമായ എല്ലാ കാരണങ്ങളും!
ഊഹങ്ങളും വിശ്വസിക്കപ്പെടലുകളും!
അമ്പടാ….!
പത്രമെന്ന് പറഞ്ഞ്,
തന്നുപറ്റിക്കുന്നത്,
കൊച്ചു (കഥാ)പുസ്തകമാണല്ലേ!!!