കതിരുറ്റ നെൽവയൽ നിറമുള്ള വയറിന്റെ
നിന്നരഞ്ഞാണം പോലൊഴുകുന്ന തോടിന്റെ
കരയിലൊരു ചെമ്പകമരത്തിന്റെ ചാരത്ത്
പൂക്കാൻ തുടിക്കും കടമ്പിന്റെ ചോട്ടിലായ്
നിൻമുടിത്തുമ്പിൽത്തുളുമ്പുന്ന നീർത്തുള്ളി
മുത്തിത്തുടുക്കാൻ കിതച്ചേന്തി നിൽക്കുന്ന
ചന്ദനം ചാലിച്ച പോലുള്ള പൂവിന്റെ
ചന്തം കുടിക്കുവാനെത്തിനോക്കുന്നോരു
കൈത തൻ തുമ്പിലായൊരു പൂവു കണ്ടു ഞാൻ.