‘എനിക്കീ ജാതിയിലൊന്നും
തീരെ വിശ്വാസമില്ല…..’
കൂട്ടുകാരന്‍ അറുത്തു മുറിച്ചു.
‘രണ്ടാമത്തെ മോളും
ഇന്റര്‍ കാസ്റ്റാ ….
മൂത്തോളെപ്പോലെ വെറും
പട്ടികജാതിക്കാരനെയൊന്നുമല്ല;
മംഗലാപുരത്തെ
ഒരു
മുന്തിയ
ഗൗഡസാരസ്വത ബ്രാഹ്മണനെ..’
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.