അയാള്‍ പത്രം നിവര്‍ത്തി നിരത്തി.
സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണം
ശബരിമലയിലെന്ന്,
യുക്തിവാദിസംഘം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ,
പൊങ്കാലയിട്ട് നേദിച്ച സമരം
വിലക്കയറ്റത്തിനെതിരെ.
കോടതി അതിരുകടക്കുന്നെന്ന് സര്‍ക്കാരും
അതിര്, സര്‍ക്കാരാണ് കടക്കുന്നതെന്ന് കോടതിയും.
‘ഒരൊറ്റ ജാതി – മ്മടെ ജാതി’യ്ക്ക് നേതാവായി
ശ്രീനാരായണഗുരു.
അഖിലലോക സമാധാനചര്‍ച്ചയുടെ
എല്‍.സി സെക്രട്ടറിയായി
അമേരിയ്ക്ക.
ഇപ്പോള്‍,
അയാള്‍,
ചിരിച്ച് ശ്വാസംമുട്ടിത്തലകറങ്ങി വീണ്,
‘ദയാപൂര്‍വ്വം’ എന്ന
ആശുപത്രിയില്‍
ഐ.സി.യൂ.വി.ലാ.