രാജകുമാരനേയും കുമാരിയേയും
അന്ധവിശ്വാസമെന്നു വെട്ടി,
കാട്ടിലെ കൊട്ടാരം അബദ്ധമെന്നു കുറിച്ച്,
കുഞ്ഞുങ്ങളെയെല്ലാം കൊച്ചുടീവിയില്‍
അടക്കം ചെയ്ത്,
ഒരിയ്ക്കലും തല നരയ്ക്കാത്ത;
വളഞ്ഞപുരിക മുത്തശ്ശിമാര്‍
സ്വന്തം നൊസ്റ്റാള്‍ജിയകളില്‍
തളര്‍ന്നുറങ്ങിത്തുടങ്ങിയപ്പോള്‍….
ബാക്കിയായ പുസ്തകങ്ങളേയും
ചിലതു വായിച്ച തലച്ചോറിനേയും
ചിതല്‍ വായിച്ചു തുടങ്ങി.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.