ഇത്, കഥ കേൾക്കാനിഷ്ടമുള്ള കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാനിഷ്ടമുള്ള മുതിർന്നവർക്കും കുട്ടിക്കാലം കൈമോശം വരാതെ കാക്കുന്ന മറ്റെല്ലാവർക്കുമുള്ള പുസ്തകമാണ്.
ഇവിടെ, ദൈവങ്ങളും ദൈവക്കുട്ടികളും കഥ കേൾക്കുന്നവരുടെയും പറയുന്നവരുടെയും കളിക്കൂട്ടുകാരായി മാറുന്ന കാഴ്ചകളാണ്. കഥകളെല്ലാം പുരാണങ്ങളിലെ അപൂർവ്വ സന്ദർഭങ്ങളേക്കുറിച്ച്. ഭാഷ, കഥ പറയുന്നപോലെയും.
ഈ കഥകൾ വായിക്കുമ്പോൾ, ഏതോ ചില കുട്ടികൾ ഉറങ്ങാൻ നേരത്ത് ഈ കഥകൾ കേൾക്കുന്നുണ്ടെന്ന് തോന്നും. ആരോ അവർക്കുവേണ്ടി രസിച്ചുരസിച്ചങ്ങനെ പറയുന്നുണ്ടെന്നും തോന്നും. അത്തരമൊരു കഥപറച്ചിൽ ദൃശ്യം കൂടി കലർന്നാലേ ഈ പുസ്തകവായന പൂർണമാകുന്നുള്ളൂ. ബെഡ് ടൈം സ്റ്റോറിസ് അഥവാ,
‘ഉറങ്ങാൻനേരകഥകൾ’ എന്ന്, ഒറ്റ വാക്കിൽ വിശേഷിപ്പിക്കാവുന്നവ.
നർമ്മം പുതച്ച കൗതുകങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ കഥയും.