കണ്ണന്റെ കഥകള്‍ കേള്‍ക്കാത്ത കുട്ടികള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല ഒരുകാലത്ത്. മുതിര്‍ന്നവര്‍ പറയുന്ന കണ്ണന്റെ കഥകള്‍ കേട്ടും “കണ്ണാ…” എന്ന വിളി കേട്ടും കുട്ടികളെല്ലാം കണ്ണനും രാധയുമായി മാറിയിരുന്നു. കാരണവന്‍മാരും കഥകളും കുറഞ്ഞുപോയ പുതിയ വീടുകളിലേയ്ക്ക് കുറുമ്പന്‍ കണ്ണന്റെ കുസൃതിക്കഥകളുമായി കടന്നു വരുന്ന പുസ്തകമാണ് “കണ്ണനാരാ മോന്‍”. ഉള്ളിലെ വാത്സല്യം ഈ പുസ്തകം ഇരട്ടിപ്പിക്കും.