“വള്ളീ… കയ്യീന്ന് പോയി… സാരല്ല്യ കരയണ്ട…..”
ഇതുകൂടി കേട്ടപ്പൊ വള്ളി പൊട്ടിപ്പൊട്ടിക്കരഞ്ഞു.
വേലായ്തനാശാരി ഭാര്യയെ ആശ്വസിപ്പിക്കാന്‍ വള്ളിയുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു. ചേര്‍ത്തു പിടിച്ച് മുതുകില്‍ തലോടി. മുതുകില്‍ ഇടികൊണ്ട സ്ഥലത്തൊക്കെ മുഴകളായിരിക്കുന്നു. ആ വേദനമുഴകളില്‍ വേലായ്തനാശാരി പതിയെ തലോടി. ആ ഇടി അത്ര പിടിച്ചില്ലെങ്കിലും; ഈ സ്‌നേഹം വള്ളിക്ക് ‘ക്ഷ’ പിടിച്ചു.
വള്ളി പതിയെ പറഞ്ഞു. ‘നിങ്ങടെ ഇടി കൊണ്ട്, മുതുകത്തൊക്കെ കൊഴക്കട്ട പോലെ മൊഴ വന്നു.’
വള്ളി ഇതു പറഞ്ഞതും; വേലായ്തനാശാരി സര്‍വ്വം മറന്ന് ചാടിയെണീറ്റു…
“അതന്ന്യാടീ ഞാന്‍ പറഞ്ഞ പലഹാരം… കൊഴക്കട്ട… അതിപ്പൊ നണക്കെങ്ങന്യാ ഓര്‍മ്മ വന്നത്! അപ്പൊ നണക്കറിയാം…”
വള്ളി അന്തം വിട്ടിരുന്നു.
“അതിന് നിങ്ങളെവട്യാന്നും ഇതുവരെ കൊഴക്കട്ടാന്ന് പറഞ്ഞത്! നിങ്ങള് അയ്യത്തടണ്ടാക്കാന്‍ പറഞ്ഞ്ട്ടല്ലേ ന്നെ തല്ലീതും കുത്തീതും…”
“അയ്യോ…! അപ്പൊ അത് വരണ വഴിക്ക് എവ്ട്‌ന്നോ മാറിപ്പോയതാട്ടോ… സാരല്ല്യ… ഞ്ഞി അത് പറഞ്ഞിട്ട് കാര്യല്ല…. നീയ് വേഗം അയ്യത്തട ണ്ടാക്കാന്‍ നോക്ക്.”
“അയ്യത്തട അല്ല കൊഴ്ക്കട്ട..!”
“അതെ. കൊഴ്ക്കട്ട….”
അച്ഛന്‍ കഥ പറഞ്ഞ് നിര്‍ത്തി. അപ്പുവും ദേവുവും മുഖം നിറഞ്ഞ ചിരിയോടെ, കഥ വന്ന വഴികളിലൂടെ നടന്നുനോക്കി. ഇതിനിടയില്‍ എണീറ്റ് അടുക്കളയിലേയ്ക്ക് പോയ അമ്മ വിളിച്ചു പറഞ്ഞു…
“എല്ലാവരും കൈ കഴുകിക്കോളൂ അയ്യത്തട റെഡീ…”
അതാണ്, ‘ന്നെ ത്തല്ല്വോ…!?’ ന്ന് അമ്മ ചോദിച്ചത് ല്ലേ… എന്നാലോചിച്ച് മക്കള്‍ രണ്ടും കൈകഴുകാനോടി.