അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അര്‍ത്ഥം കരിഞ്ഞവ
February 1, 2021 410 6 Comments

‘ഇത്തരുണത്തില്‍’ എന്ന വാക്കുകേട്ടാല്‍
ദാരുണമായതെന്തോ
സംഭവിച്ചതായി തോന്നുമെനിയ്ക്ക്.

‘കൂട്ടായ്മ’ എന്നു കേട്ടാല്‍
തൊട്ടു തീണ്ടാന്‍ പാടില്ലാത്ത എന്തോ പോലെ –
ആ മൂന്നു ദിവസമോ…. വാലായ്മയോ….
അങ്ങനെ എന്തൊക്കെയോ തോന്നും.

‘ഗതിവിഗതികള്‍’ എന്നു കേട്ടാലെനിയ്ക്ക്
അഗതികളെ ഓര്‍മ്മ വരും.

‘അന്തര്യാമി’ ഏതോ എല്‍.കെ.ജി. കുട്ടിതന്നെ.

എന്റെ തലച്ചോറിലെപ്പോഴോ
ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സംഭവിച്ച്
അര്‍ത്ഥം കത്തിക്കരിഞ്ഞുപോയതായിരിയ്ക്കണം.

Leave a Comment

6 comments on “അര്‍ത്ഥം കരിഞ്ഞവ”
  • sajeev Feb 14, 2021 · 11:35 AM
    👍
  • രാമൻ Feb 10, 2021 · 02:22 PM
    ഇത്തരുണത്തിൽ അസ്സലായി ട്ടോ |
  • Siva biju Feb 10, 2021 · 08:03 AM
    നല്ലെഴുത്ത് . എനിക്ക് ആപ്ലിക്കേഷൻ എന്ന വാക്ക് ഒരു പാടിഷ്ടമാണ്. കാരണം അത് കേക്കുമ്പോ ആപ്പിൾ പോലെ തോന്നും. അതുപോലെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്ന് കേട്ടാൽ കരച്ചിൽ വരുന്ന ഒരു കാലമുണ്ടായിരുന്നു. അച്ഛൻ ഗൾഫിൽ പോവാൻ ശ്രമിച്ചിരുന്ന കാലം
    • ജയരാജ് മിത്ര Feb 17, 2021 · 10:20 PM
      ഒരു ആപ്പിൾച്ചിരിയും ഒരു പാസ്പോർട്ട് സൈസ് കരച്ചിലും ഒരുമിച്ചു തന്ന കവിത പോലത്തെ അഭിപ്രായത്തിന് ഇഷ്ടടത്തോടിഷ്ടം. എൻ്റെ മോൾക്ക് ഇഷ എന്ന പേര് കേട്ടാൽ തുണി പിഴിയുന്ന പോലെ തോന്നുമത്രേ. അതുപോലെ, വാമിക എന്ന പേര് കേട്ടപ്പോൾ വൊമിറ്റിങ് പോലെ തോന്നിയ ഒരാളെയും എനിക്കറിയാം.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.