ലാക്‌ടോജനും സെറിലാക്കും
ഫാരക്‌സും ഹോര്‍ളിക്‌സും
കോംപ്ലാനും ബൂസ്റ്റും
ബോണ്‍വിറ്റയും കഴിക്കാതെ,
പണ്ടുപണ്ടേ വളര്‍ന്നുപോയ
അത്ഭുത മുത്തശ്ശന്‍,
മള്‍ട്ടീനാഷണല്‍ കമ്പനികളുടെ
ഡോക്ടേഴ്‌സ് ടേബിളില്‍
പരീക്ഷണനിരീക്ഷണങ്ങള്‍ക്കായി
നീണ്ടുനിവര്‍ന്ന് കിടന്നു.
വിറ്റാമിനും പ്രോട്ടീനും
ന്യൂട്ട്രീനും അയേണും
കാര്‍ബോഹൈഡ്രേറ്റും
എൻറിച്ച്ഡ് കാല്‍സ്യവും
അകത്ത് പെടാതെ,
ഈ ഓള്‍ഡ് ബോയ് വളര്‍ന്ന് വളര്‍ന്ന്
മുത്തശ്ശനായതെങ്ങനെ…!!!?
അവര്‍ മൂക്കത്ത് ‘സ്റ്റെത്ത്’ വെച്ച്
ചോദ്യചിഹ്നമായി.
ഒടുവില്‍,
ഈ വളര്‍ച്ചയ്ക്കവര്‍ പേരിട്ടു.
സ്യൂഡോ ഗ്രോത്ത്!!!