ഭാര്യയ്ക്ക് വാക്കുകൊടുക്കാത്ത
ആണുങ്ങളെല്ലാം
കാമുകിയ്ക്ക് വാക്കുകൊടുത്തു.
ഇനി വലിക്കില്ല
ഇനി കുടിക്കില്ല
…………………………………
…………………………………
എല്ലാം കള്ളമെന്നറിഞ്ഞിട്ടും
കാമുകിമാര്‍,
വിശ്വസിച്ചപോലെ
നടിച്ചാനന്ദിച്ചു.
വാക്കൊന്നും കൊടുത്തില്ലെങ്കിലും;
ഇനി വലിക്കില്ലെന്നും
ഇനി മുതല്‍ കുടിക്കില്ലെന്നും
വെറുതേ വിശ്വസിച്ച്
ഭാര്യമാരും ആനന്ദിച്ചു.
നമ്മളെന്തിന് ആനന്ദമൊടുക്കണം….?
വലിച്ചും
കുടിച്ചും
ആണുങ്ങളുമാനന്ദിച്ചു.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.