അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ആകെ മൊത്തം എത്ര ഹനുമാൻ!?
April 25, 2021 533 2 Comments

“ഞാൻ ഏൽപ്പിച്ച ആ മുദ്രാമോതിരം തരൂ….”
ഹനുമാൻ, മഹർഷിയോട് പറഞ്ഞു.
അപ്പോൾ മഹർഷി പറഞ്ഞു..,
“നിങ്ങൾ ആ തീർത്ഥക്കിണ്ടിയിലല്ലേ ഇട്ടത് ?നിങ്ങൾതന്നെ നോക്കി എടുത്തോളൂ..”

ഓ… അങ്ങനെ!
‘നിങ്ങളിട്ടാൽ നിങ്ങൾതന്നെ എടുക്കണം’ എന്ന്! ആയ്ക്കോട്ടേ…

ഹനുമാൻ, തീർത്ഥക്കിണ്ടിയിലേയ്ക്ക് നോക്കി.
ഹനുമാന് ചെവിയിൽനിന്നും കണ്ണിൽനിന്നും മൂക്കിൽനിന്നുമൊക്കെ കിളികൾ പറന്നുപോകുംപോലെ തോന്നി!

‘കുടിച്ച വെള്ളത്തിൻ്റെ പ്രശ്നമാണോ !?’

കിണ്ടിയിൽ ഒരുപാട് മോതിരങ്ങൾ കാണുന്നു!!!

“നോക്കി എടുക്കൂ പുതിയ ഹനുമാനേ…”

“പുതിയ ഹനുമാനോ !?
ഹനുമാൻ… അത്ര മതീട്ടോ..”

“എനിക്ക് നിങ്ങൾ പുതിയ ഹനുമാനാണ്.”

മഹർഷി പറഞ്ഞ; ആ പഴയ ഹനുമാൻമാരുടെ കഥകളുമായി പുസ്തകം വിപണിയിൽ…

‘ആകെമൊത്തം എത്ര ഹനുമാൻ!?’
ജയരാജ് മിത്ര.

മിത്ര പബ്ലിക്കേഷൻസ്
9400045552

Leave a Comment

2 comments on “ആകെ മൊത്തം എത്ര ഹനുമാൻ!?”
  • Sandhya Praveen Aug 19, 2021 · 11:17 PM
    Want this book by courier,what we will do
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.