പാടത്തിന്‍ കരയിലെ
ആ, എല്‍.പീ സ്‌ക്കൂളില്‍,
ഒരിക്കല്‍ വടിയോങ്ങിയ
പരമേശ്വരന്‍മാഷടെ
കൈ കടിച്ചോടിപ്പോയ;
പഠിപ്പ് നിര്‍ത്തിയ
കരിമനടക്കം,
ഞങ്ങള്‍
നാല്പത് പേരുണ്ടായിരുന്നു;
ഒരു ക്ലാസ്സില്‍.
ഇന്നും ഞാന്‍
അതേ ഗ്രാമത്തില്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ
അന്വേഷണത്തില്‍,
ആ നാല്പതില്‍,
കരിമനടക്കം നാല് പേരെ മാത്രമേ
ഇതുവരെയും കണ്ടെത്തിയുള്ളൂ.
വെറും നാലുവര്‍ഷത്തെ പഠിപ്പിന്
ഇത്രയേറെ അകറ്റാനാവുമോ
ഒരു നാട്ടിലെ കുഞ്ഞുങ്ങളെ!!!