അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
തീര്‍ക്കേണ്ടതിങ്ങനെ
February 15, 2021 1607 22 Comments

ഒരിക്കലും നേരെയാകാത്ത പാതയ്ക്കുതന്നെയിട്
ഗാന്ധിജിയുടെ പേര്.
മതഭ്രാന്തിന്റെ കൊടിയ്ക്കുതന്നെ ചാര്‍ത്ത്
വിവേകാനന്ദന്റെ മുഖചിത്രം.
കോര്‍പ്പറേറ്റ് സിംബലാക്ക് ചെഗുവേരയെ.
ഒരു ജാതി, എന്റെ ജാതി,
എന്റെ മാത്രം ജാതിയ്ക്ക് ഗുരുവിന്റെ പേരാകട്ടെ.

പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ടാഗൂര്‍, രമണമഹര്‍ഷി….
ഇനിയാരൊക്കെയുണ്ട് തീര്‍ക്കാന്‍ ബാക്കിയെന്ന് ലിസ്റ്റിട്ടോ..
ഒരാള്‍ ഓര്‍ക്കാന്‍ പോലുമിഷ്ടപ്പെടാത്ത മട്ടില്‍ തീര്‍ത്തു തരാം!

Leave a Comment

22 comments on “തീര്‍ക്കേണ്ടതിങ്ങനെ”
  • മിനി Feb 22, 2021 · 01:40 PM
    വേദനിപ്പിക്കുന്ന ഒരു സത്യം വളരെ ലളിതമായി കുറിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. കൂടുതൽ നന്നാവട്ടെ.
    • ജയരാജ് മിത്ര Apr 14, 2021 · 12:41 PM
      ഈ വിഷയങ്ങളിൽ വേദനയുണ്ട് എന്നറിഞ്ഞതിൽ വല്ലാത്തൊരിഷ്ടം.
  • സതീഷ് Feb 21, 2021 · 11:25 PM
    വല്ലാത്തൊരു ധൈര്യം തന്നെയാണ് ജയരാജ് ഏട്ടാ..
    • ജയരാജ് മിത്ര Apr 14, 2021 · 12:42 PM
      ഇതൊക്കെ ചെയ്യുന്നവരുടെ ധൈര്യമല്ലേ ധൈര്യം!
  • Pradyumnan.. Feb 21, 2021 · 01:53 PM
    Simple..but powerfull....👍
  • Sree Feb 19, 2021 · 11:06 PM
    അതാണ് രീതി ശാസ്ത്രം
  • SARATH K V Feb 19, 2021 · 01:04 PM
    കുറിക്കു കൊള്ളുന്ന വാക്കുകൾ 👍
  • P.Girish Feb 18, 2021 · 05:30 PM
    വളരെ വലിയ ഒരു വിഷയം ചെറുതായി അവതരിപ്പിച്ചു ........നന്നായിഇരിക്കുന്നു👏👏👏
  • Manoj Feb 18, 2021 · 12:19 PM
    Good
  • Rajesh M D Feb 18, 2021 · 08:20 AM
    നന്നായിരിക്കുന്നു..... ഇനിയും ഒരുപാട്.... പ്രതീക്ഷിക്കുന്നു
  • Rajan manissery Feb 17, 2021 · 09:38 AM
    ലളിതവും ഹൃദ്യവും ഇഷ്ടപ്പെട്ടു....
    • ജയരാജ് മിത്ര Feb 17, 2021 · 09:26 PM
      സന്തോഷം. കൂടുതൽ അഭിപ്രായങ്ങൾ കാക്കുന്നു.
  • Subhash Feb 17, 2021 · 08:51 AM
    ❣️
  • Bhavana Feb 16, 2021 · 10:35 AM
    👌
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.