‘ഇത്തരുണത്തില്‍’ എന്ന വാക്കുകേട്ടാല്‍
ദാരുണമായതെന്തോ
സംഭവിച്ചതായി തോന്നുമെനിയ്ക്ക്.
‘കൂട്ടായ്മ’ എന്നു കേട്ടാല്‍
തൊട്ടു തീണ്ടാന്‍ പാടില്ലാത്ത എന്തോ പോലെ –
ആ മൂന്നു ദിവസമോ…. വാലായ്മയോ….
അങ്ങനെ എന്തൊക്കെയോ തോന്നും.
‘ഗതിവിഗതികള്‍’ എന്നു കേട്ടാലെനിയ്ക്ക്
അഗതികളെ ഓര്‍മ്മ വരും.
‘അന്തര്യാമി’ ഏതോ എല്‍.കെ.ജി. കുട്ടിതന്നെ.
എന്റെ തലച്ചോറിലെപ്പോഴോ
ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സംഭവിച്ച്
അര്‍ത്ഥം കത്തിക്കരിഞ്ഞുപോയതായിരിയ്ക്കണം.