അമ്മ ഒരുപാട് കളളം പറയുമായിരുന്നു.
ഒരു
രാജകുമാരനും രാജകുമാരിയും
ഒരുകാലത്തുമൊരുനാട്ടിലും
സുഖമായിട്ടൊരുപാടുകാലമല്ല;
ഒര് ദിവസംപോലും ജീവിച്ചിട്ടില്ലെന്ന്
ഇന്നെനിയ്ക്കറിയാം.
ഉറങ്ങുമ്പോള്‍,
ചിരിച്ചുവരുന്ന
സ്വപ്നങ്ങളുടെ കളളങ്ങളെ
പരിചയപ്പെടാനുളള
കളളക്കഥകളായിരിയ്ക്കാം
അമ്മ എന്നും പറഞ്ഞുകൊണ്ടിരുന്നത്.