നസറുദ്ദീന്‍ ഹോജ രാജസഭയിലെ പണ്ഡിതനും ചായക്കടയിലെ മണ്ടനുമാണ്. ചായക്കടയിലിരുന്ന് പാണ്ഡിത്യം വിളമ്പുന്നതും രാജ്യസഭയിൽ മണ്ടത്തരമെഴുന്നള്ളിക്കുന്നതും ഹോജ തന്നെ. ഒരേസമയം ധർമ്മിഷ്ഠനും കളവുപ്രവർത്തിക്കുന്നവനുമാണ്. പിശുക്കനും ധാരാളിയുമാണ്. മുല്ല എന്തൊക്കെ ചെയ്താലും അതെല്ലാം മുല്ലയുടെ മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങളായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. സ്വതവേ രസികനായ ഹോജയെ അതിരസികനായി അവതരിപ്പിക്കുന്ന ഈ പുസ്തകം ഇതിലെ രസികത്തം കൊണ്ടുതന്നെ തെളിഞ്ഞു ചിരിച്ചു നിൽക്കുന്നത് കാണാം.