ക്ലാസ്സിലെ
അവസാന പിരീഡ് പോലെയാണ്
ജീവിതം.
എന്തെങ്കിലും സംഭവിക്കുമെന്ന് കരുതും.
പരീക്ഷാപേപ്പര്‍ കിട്ടുമെന്നും
മഴ പെയ്യുമെന്നും
ടീച്ചര്‍ വന്നേക്കില്ലെന്നും
ഗിരിജ,
ലൗലെറ്ററിന് മറുപടി തരുമെന്നും….
അങ്ങനെയൊക്കെ
ഈ,
അവസാന പിരീഡ്
സംഭവബഹുലമാകുമെന്നും…
പക്ഷേ,
വല്ലപ്പോഴും സംഭവിച്ചിരുന്ന;
ആ,
നേരത്തേ വിടല്‍ മാത്രമേ സംഭവിച്ചുള്ളൂ
ജീവിതത്തില്‍.