അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അകല്‍പ്പം
December 21, 2020 382 No Comments

മടുപ്പിന്റെ അകലമെന്നോ
ഇഷ്ടത്തിന്റെ അടുപ്പമെന്നോ
എന്താണ് വിളിക്കേണ്ടത് … !!?

പ്രണയകാലത്ത്,
തോളില്‍ കയ്യിട്ട്…..,
അരയ്ക്ക് കൈചുറ്റിച്ചേര്‍ത്തു പിടിച്ച്.

പിന്നെ,
കൈ കോര്‍ത്തായി നടത്തം.
ഇരുത്തം,
പാര്‍ക്കിലായാലും
പായും ബസ്സിലായാലും
ചേര്‍ന്നുതന്നെ.

ബസ്സില്‍,
ഇരുസീറ്റുകള്‍ തിരയും മുന്‍പ്,
വാങ്ങാനൊത്തൊരു വാഹനം.
ഇപ്പോള്‍,
ഇരുവരുമിരിക്കുമിരിപ്പിടങ്ങള്‍ക്കിടയിലൊരിടവും.

ഇടയ്‌ക്കെപ്പോഴോ
ഇരുവരും
വിശാലമായി
കൈവീശിയാഞ്ഞു നടന്നുതുടങ്ങി.
വല്ലാത്തൊരിഷ്ടം കൊണ്ടാവണം
പരസ്പരം ദേഹത്ത് കൊള്ളാതിരിക്കാന്‍
ആവശ്യത്തിനകലം പാലിക്കുന്നുണ്ട്;
നടക്കുമ്പോഴും.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.