ആ കൂട്ടുകാരന്‍ ആസ്പത്രിയിലാണത്രെ,
എല്ലാം കൂടുതലാണത്രെ,
ഒന്നിനും ഒരു കുറവുമില്ലത്രെ.
ജീവിച്ചിരിയ്ക്കുമ്പോഴും
ഇങ്ങനെയായിരുന്നവന്‍.
പറയുന്ന നുണകള്‍ക്കും
കാട്ടിക്കൂട്ടുന്ന പൊങ്ങച്ചങ്ങള്‍ക്കുമൊന്നും
ഒരു കുറവുമുണ്ടായിരുന്നില്ല.
സ്‌നേഹ, സൗഹൃദ, ബന്ധങ്ങളെയെല്ലാം
വിറ്റുവാങ്ങിക്കൂട്ടിയ കടങ്ങള്‍ക്കും
കണക്കേതുമില്ലായിരുന്നു.
പറ്റിപ്പിന്റെ ഗ്രാഫ്
കൂട്ടിക്കൊണ്ടേയിരുന്നിരുന്നു.
ജനിച്ചു മരിയ്ക്കുവോളം
ഒരേപോലെ ജീവിയ്ക്കാന്‍ പറ്റിയ
അവനൊരു ഭാഗ്യവാന്‍ തന്നെ!
ഇപ്പോഴും…
എല്ലാം കൂടുതലാണത്രെ!
ഒന്നിനും ഒരു കുറവുമില്ലത്രെ!!