ങും…. ങും…. ങും…. ങും….
മാനത്തേ മാമന്റെ മാഞ്ചാടും തോപ്പിലെ
മാരിയിളം മുത്തുറങ്ങിയല്ലോ
പൂവായ പൂവെല്ലാമോടിനടന്നോരു
പൂമ്പാറ്റക്കുഞ്ഞുമുറങ്ങിയല്ലോ..
കണ്ണനുറങ്ങ്…
തങ്കമെന്റെ ചോലിലുറങ്ങുറങ്ങ്…
(മാനത്തേ മാമന്റെ…. )
ആകാശക്കൊട്ടാരക്കെട്ടിലെത്തൊട്ടിലിൽ
താരകക്കുഞ്ഞുമുറങ്ങിയല്ലോ
പിച്ചകപ്പൂമാല കുഞ്ഞിക്കഴുത്തിലണിഞ്ഞോരു
തെന്നലുറങ്ങിയല്ലോ
സ്വത്തേയുറങ്ങ്…
കുഞ്ഞിക്കണ്ണിൽ തങ്കക്കിനാവും നിറച്ചുറങ്ങ്
(മാനത്തേ മാമന്റെ…)
മിന്നാമിനുങ്ങിനു കൺമഷി ചാലിച്ച
കരിമേഘക്കുട്ടനുറങ്ങിയല്ലോ…
തുമ്പക്കുടത്തിലെത്തുമ്പത്തെത്തേനൂറും
പുഞ്ചിരി ചുണ്ടിലണിഞ്ഞുറങ്ങ്
മുത്തേയുറങ്ങ്…
പൂന്തുsയിൽ താളം രസിച്ചുറങ്ങ്
ങും… ങും…. ങും….. ങും….