‘അബ്‌ഡൊമന്റെ സ്‌കാനിങ്ങാണ്.
കാലത്തൊന്നും കഴിക്കാതെ,
വെറും വയറ്റില്‍ വേണം വരാന്‍….’
ടെക്‌നീഷ്യന്‍
അയാളോടു പറഞ്ഞത്,
ഏറെ ബുദ്ധിയുള്ള ഈ ഞാന്‍
ഇന്നലെത്തന്നെ ഓര്‍ത്തു വെച്ചിട്ടുണ്ട്.
എനിക്കിന്ന് സ്‌കാനിങ്,
തലയ്ക്കാണ്.
എം.ആര്‍.ഐ.
കാലത്തെണീറ്റശേഷം
ഒന്നും ചിന്തിച്ചിട്ടില്ല.
വെറും തലച്ചോറല്ലെന്ന് പറഞ്ഞ്
മടക്കിയാല്‍,
കിട്ടിയെന്നു വരില്ല
ലീവൊരിക്കല്‍ക്കൂടി.