പ്രണയത്തിന്റെ മാങ്ങയ്ക്ക്,
ആദ്യമാദ്യം
കണ്ണ് കൊണ്ടായിരുന്നേറ്.
പിന്നെപ്പിന്നെ,
കണ്ണിന്നുന്നം പിഴച്ചപ്പോള്‍;
കണ്ണിന്നൂക്കു കുറഞ്ഞപ്പോള്‍,
വാക്ക് കൊണ്ടായേറ്.
പഴുത്തതും
ചെനച്ചതും
പിഞ്ചുമായ
ഒരുപാട് മാങ്ങകള്‍
വാക്കേറ്റും വീണുകിട്ടി.
ചില വാക്കുകള്‍
ഉന്നം തെറ്റിച്ചെന്ന്,
പരസ്പരം
തലപൊളിച്ചു.
ഇപ്പോഴും
വാക്ക് കൊണ്ടാണേറ്;
മാങ്ങയിലേയ്ക്കല്ലെന്നുമാത്രം.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.