കച്ചവടസാദ്ധ്യതകളിൽനിന്നെല്ലാം മാറിനടന്നു.
പീടിക, മതം, ജാതി, രാഷ്ട്രീയം, ദൈവം, പ്രകൃതി..
അതുകൊണ്ടെത്ര നന്നായി!
ലോകം മുഴുവൻ മൂക്കുകുത്തിയപ്പോഴും;
ഞങ്ങൾ കുറേ മടിയൻമാർ,
ബാലൻസ് ഷീറ്റിൽ നഷ്ടമില്ലാത്തതിനാൽ; കോടീശ്വരൻമാരായി തുടരുന്നു.
വിഷവും മുഴം കയറുമൊക്കെ, “പുല്ലാണ് പുല്ലാണ് മടിയൻമാർക്കത് പുല്ലാണ്!”
കൂട്ടുകാരാ, കൂട്ടുകാരീ…,
നമ്മളന്ന് ആ ബിസിനസ്സ് തുടങ്ങാഞ്ഞതെത്ര നന്നായീ ലേ !?
അന്ന് നമ്മളാ
നാണ്യവിളക്കൃഷി നടത്താഞ്ഞതെത്ര നന്നായീ ലേ !?
ഒന്നും ചെയ്യാത്തോണ്ട്, നമ്മളിപ്പഴും എന്ത് നന്നായാ ഇരിക്കുന്നത് ലേ !?
എന്തു ചെയ്യുന്നു?
ശങ്കരമതം.
ച്ചാൽ?
അകർമ്മവാദിയാണ്. പണിയെടുക്കാറില്ല.
രക്ഷപ്പെട്ടില്ലേ ! കർമ്മമില്ലെങ്കിൽ, ഏത് വ്യാധിക്കാഡോ കർമ്മമേഖല തർക്കാനാവുക! ഭാഗ്യവാൻ!!!
അമേരിക്ക ബൂർഷ്വാരാജ്യമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞത് ഭാഗ്യം!
യൂറോപ്പൊക്കെ മുതലാളിത്ത കുത്സിത…
ല്ലേ…!?
മന്ത്രവാദികളുടേയും പാമ്പാട്ടികളുടേയും;
ഒട്ടും ഹൈജീനല്ലാത്ത
ഈ നാട്ടിലന്നെ കിടന്ന് തിരിഞ്ഞോണ്ട്, ജീവനിപ്പഴും കൂട്ടിൽത്തന്നെയുണ്ട്!!!