അധികം പേര്‍ക്ക് കയറാനിടമില്ലാത്ത,
ഒരു മാരുതി 800- ലോ
ആള്‍ട്ടോയിലോ
നാനോയിലോ
അതിന് കൊള്ളാവുന്നതിലേറെക്കാണും.
സീറ്റിനും പുറത്താവും പലരും.
വര്‍ത്തമാനങ്ങളില്‍
ചുമരുകള്‍ വിറയ്ക്കുന്നുണ്ടാവും.
അടുപ്പങ്ങളില്‍
ശ്വാസം മുട്ടുന്നുണ്ടാവും.
തോണ്ടി വിളിക്കുന്ന
വിയര്‍പ്പുകള്‍
പരസ്പരം പുണരുന്നുണ്ടാകും.
ഏറെ പേര്‍ക്ക് കയറാവുന്ന
ഇന്നോവയിലോ
ബൊലേറോയിലോ
സ്‌ക്കോര്‍പ്പിയോവിലോ
മൗനിയായ
ഭര്‍ത്താവുഡ്രൈവറെക്കൂടാതെ
ഏറെയണിഞ്ഞ;
പിണങ്ങിയിരിക്കുന്ന,
ഒരൊറ്റ ഭാര്യയേ കാണൂ.
കുറച്ചുകൂടി ഓടിക്കഴിഞ്ഞാല്‍
വീഡിയോ ഗെയിമില്‍
നഷ്ടപ്പെട്ടുപോയ
ഒരു സന്താനവും കാണുമായിരിക്കും.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.