‘ഇപ്പോള്‍
എന്തു ചെയ്യുന്നു….?’
കുടിച്ച കഞ്ഞിയുടെ
ഏമ്പക്ക ഇടവേളയില്‍
ഊരുചുറ്റിക്കുഞ്ഞമ്മാവന്‍
ചുഴിഞ്ഞു.
ഇതെന്ത് ചോദ്യം മാമാ…!
പത്തില്‍ തോറ്റു പഠിച്ചവരും
പഠിച്ചു തോറ്റവരും
തോല്‍ക്കാന്‍ പഠിച്ചവരുമൊക്കെ,
ഒറ്റ ഏ പ്ലസ്സ് പോലും
ഭാരമാകാതെ വരുമ്പോള്‍,
നേരെ ചെല്ലുന്ന
കേരളത്തിന്റെ ദേശീയ ജോലി –
വാര്‍ക്കപ്പണിക്ക് പോകുന്നു.
ഏ പ്ലസ്സ് കിട്ടാത്തോണ്ട്,
ഫ്‌ളക്‌സും വേണ്ടിവന്നില്ല,
അഭിനന്ദനയോഗൂം വേണ്ടിവന്നില്ല.
പറയാനൊരു പണിയുമായി.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.