‘നിന്റെ മന്ത് കുറയുന്നുണ്ട്….’
ഞാനവനെയാശ്വസിപ്പിച്ചു.
‘നോക്ക്,
എന്റെ കാലും
നിന്റെ മന്തുകാലും തമ്മില്‍
വ്യത്യാസമില്ല
പഴയപോലിപ്പോള്‍!!!’
ഉടന്‍
അവനൊന്നാനന്ദിച്ചു.
ഉടനടി,
പിന്നെയൊന്നന്തിച്ചു.
തുടര്‍ന്ന്,
അവന്റെ അന്തിക്കല്‍
നല്ലൊരു ചോദ്യമായി മാറി.
‘നിന്റെ കാലിനും
മന്ത് വന്നിരിക്കുന്നല്ലേ….!!’
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.