പേനാക്കത്തികൊണ്ട്
ചൂണ്ടുവിരലൊന്ന് മുറിച്ചുനോക്കി,
ദേഹത്തിന്റെ ഉടമസ്ഥന്‍.
നേരാംവണ്ണം ചികിത്സിക്കുമോ
എന്നൊന്നറിയണമല്ലോ…..
ചോരവീഴ്ത്തിക്കരയുന്ന
വിരലിനെയും താങ്ങി,
ഓടിപ്പാഞ്ഞ്,
ടോക്കണ്‍ എടുത്ത്,
ആധാരം പണയം വെച്ച കാശും കൊടുത്ത്,
ഡോക്ടറെ മുഖദാവില്‍ ദര്‍ശിച്∫ച്ചയാള്‍.
തനിക്കുനേരെ ചൂണ്ടിയ
ചൂണ്ടാണി വിരല്‍ നിഷേധിച്ച്,
ഡോക്ടര്‍ പറഞ്ഞു.
സോറി ….,
ചൂണ്ടുവിരലല്ലേ…
ഞാന്‍
തള്ളവിരലിന്റെ സ്‌പെഷ്യലിസ്റ്റാണ്.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.