‘നിനക്കെന്നോടിഷ്ടമല്ലേ?’ എന്ന
ചോദ്യത്തിനുള്ള ഉത്തരമായിരിക്കില്ല
‘നിനക്കെന്നെ വെറുപ്പാണോ?’ എന്നോ
‘നിനക്കെന്നോടു വെറുപ്പാണല്ലേ?’ എന്നോ
ചോദിച്ചാല്‍……..
അതുകൊണ്ട്,
നിനക്കേതുത്തരമാണോ വേണ്ടത്
ആ സിലബസ്സനുസരിച്ചുള്ള
ചോദ്യങ്ങള്‍തന്നെ ചോദിച്ച്,
എന്നെ
പാസാക്കിവിടാന്‍ അപേക്ഷ.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.