ഒറ്റയ്ക്കിരിക്കാന്‍ പേടി,
ഒറ്റയ്ക്കാകുമെന്ന പേടി,
ഒറ്റപ്പെടുമോ എന്ന പേടി.
അങ്ങനെ ഞാന്‍ അവളെ കണ്ടു.
ഒറ്റയ്ക്കുപോയി പറയാന്‍ പേടി,
അവനെ കൂട്ടുപിടിച്ചു.
അവനവളേം കൊണ്ടുപോയി
ഒറ്റയ്ക്കാക്കിയെന്നെ.
അടുത്തവട്ടം
പേ… പേടിച്ച്
ഒ… ഒറ്റയ്ക്ക്
അടുത്തവളോട് കാര്യം പറഞ്ഞു.
ഒത്തൂ…!!!
സംഗതി പ്രേമമായി.
പിന്നെ,
ഒരു കിടിലന്‍ ഒറ്റപ്പെടലായിരുന്നു.
കൂട്ടുകാരില്‍ നിന്നും
വീട്ടുകാരില്‍ നിന്നും
സ്വാതന്ത്ര്യങ്ങളില്‍ നിന്നും
ഇഷ്ടാനിഷ്ടങ്ങളില്‍ നിന്നും.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.