ആണും പെണ്ണും കെട്ടവന്‍ എന്ന്
ഞാന്‍ വിളിച്ചത്
നിന്നെയല്ല ഹിജഡേ;
നീയൊരു ഹിജഡയെങ്കിലുമാണല്ലോ.
ഞാന്‍ ജോലിചെയ്യുന്ന
കോര്‍പ്പറേറ്റ് കമ്പനിയിലെ,
ആണും പെണ്ണും കെട്ട
ഹെഡ്ഡിനോട്,
ആണും പെണ്ണും കെട്ട
കൂട്ടുകാരനെപ്പറ്റി
ദൂഷണം ഓതിക്കൊടുത്ത്,
ഒരു മന്ത്‌ലീ ഇന്റേണല്‍ അവാര്‍ഡും
ഒരു സാലറീ ഹൈപ്പും
ഒരു പ്രമോഷനും
ചുളുവില്‍ ഒപ്പിച്ചെടുത്ത,
ആണും പെണ്ണും കെട്ട
എന്നെത്തന്നെയാണ് ഞാന്‍
മനസ്സില്‍ വിളിച്ചത്.
കുറച്ചുറക്കെയായിപ്പോയെന്നു മാത്രം.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.