ഗളിവര്‍ അയാളെ കണ്ടു.
എന്തൊരു വിനയം!
എന്തൊരെളിമ!!
എന്തൊരു സാധാരണത്തം!!!
ഗളിവര്‍ക്ക് മുന്നില്‍,
ഒരു കുഞ്ഞുറുമ്പുപോലെ
‘വോട്ടു ചെയ്യില്ലേ… വോട്ടു ചെയ്യില്ലേ…’ എന്ന്,
പാവം ഉറുമ്പ്
മന്ത്രിച്ചു കൊണ്ടിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതും
ഗളിവര്‍,
ഉറക്കത്തില്‍,
അയാള്‍ പറഞ്ഞ
ലപ്പൂട്ടായിലൂടെ പറന്ന് നടന്നു.
ഉറങ്ങിയെണീറ്റ ഗളിവര്‍,
ബ്രോബ്ഡിങ് നാഗിലെത്തി.
ഇപ്പോളയാള്‍ക്ക്
എന്തൊരപ്രമാദിത്തം!
എന്തൊരു ഗരിമ!!
എന്തൊരസാധാരണത്തം!!!
എല്ലാം വിഴുങ്ങുന്ന തിമിംഗലം പോലെ.
‘മനസ്സിലായില്ല, സമയമില്ല…’ എന്ന്,
കേമന്‍ തിമിംഗലം
പിറുപിറുത്തുകൊണ്ടേയിരുന്നു.
ഇനി,
ഹൂയിനമെത്തുമ്പോള്‍ എന്താകുമോ എന്തോ…!!?
‘ഗളിവറുടെ യാത്രകളി’ ലെ വിചിത്ര ലോകങ്ങള്‍
1) ലില്ലിപ്പുട്ട് 2) ലപ്പൂട്ടാ 3) ബ്രോബ്ഡിങ് നാഗ് 4) ഹൂയിനം
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.