യമകണ്ടകകാലത്ത്
വണ്ണാത്തിപ്പുളളിന്റെ വാല്‍
അഗ്നികോണിലോട്ടു തിരിഞ്ഞാണെങ്കില്‍
ലക്ഷണമെന്താണെന്ന്
ആരെങ്കിലുമൊന്നു പറഞ്ഞുതരാമോ?
ഇന്നൊരു പി.എസ്.സി. പരീക്ഷയുണ്ട്
പെണ്ണിനോടൊരു പ്രണയം പറയാനുണ്ട്
പലിശയ്ക്കിത്തിരി കടം കേറ്റാനുണ്ട്
പഴയൊരു പോലീസ് കേസുമുണ്ട്
റേഷന്‍കടേന്ന് മണ്ണെണ്ണേം
മറ്റേ ക്യൂവില്‍നിന്നൊരു കുപ്പിയും
വാങ്ങാനുമുണ്ട്.
എങ്ങോട്ടു തിരിയണമെന്നറിയാനാ…
ആര്‍ക്കുമറിയില്ലേ!!!
അപ്പൊപ്പിന്നെ തേങ്ങാശാസ്ത്രം ശരണം.
തിരിച്ചുവിട്ട തേങ്ങയുടെ കണ്ണുവന്നുനിന്നത്
മറ്റേ ക്യൂവിലേയ്ക്കുതന്നെ!
ശാസ്‌ത്രേ രക്ഷതു യൗവ്വനേ…
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.