നെഞ്ചില്‍ ഒരു കുറ്റിയടി.
ചെറുതല്ല; നാലുകെട്ടുതന്നെ.
അന്തരാളവും
ബ്രഹ്മസൂത്രവും
രജ്ജുക്കളും
കര്‍ണ്ണസൂത്രവും
ആരൂഢവുമെല്ലാം തെറ്റിച്ച്
മരണച്ചുറ്റില്‍ ഒരു നാലുകെട്ട്.
പ്രണയമിങ്ങനെ
ആശാരിരൂപത്തില്‍ വന്നാല്‍
എന്തുചെയ്യും!?
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.